Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Indian

അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള 20 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​ളും

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കാ​​​​ലാ​​​​വ​​​​സ്ഥാ ​​​​വ്യ​​​​തി​​​​യാ​​​​ന​​​​വും പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ലോ​​​​ക​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും ഏ​​​​റെ പി​​​​ന്നി​​​​ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ക്ലൈ​​​​മ​​​​റ്റ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ ‘ആ​​​​ൽ​​​​ഫാ​​​​ജി​​​​യോ’പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ആ​​​​ഗോ​​​​ള പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ലോ​​​​ക​​​​ത്തി​​​​ലെ 20 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

തീ​​​​വ്ര​​​​മാ​​​​യ ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം, പ്ര​​​​ള​​​​യം, വ​​​​ര​​​​ൾ​​​​ച്ച തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത സാ​​​​ധ്യ​​​​ത​​​​ക​​​​ളും അ​​​​വ​​​​യെ ചെ​​​​റു​​​​ക്കാ​​​​നു​​​​ള്ള ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ശേ​​​​ഷി​​​​യും വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്താ​​​​ണ് ഇ​​​​ൻ​​​​ഡ​​​​ക്സ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥാ ആ​​​​ഘാ​​​​ത​​​​സാ​​​​ധ്യ​​​​ത ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നൊ​​​​പ്പം ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​റാം സ്ഥാ​​​​ന​​​​ത്തും ബം​​​​ഗ​​​​ളൂ​​​​രു 12-ാം സ്ഥാ​​​​ന​​​​ത്തും ചെ​​​​ന്നൈ 15-ാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്.ഉ​​​​യ​​​​ർ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള ആ​​​​ദ്യ ആ​​​​റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യി​​​​ലാ​​​​ണ് (അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, കോ​​​​ൽ​​​​ക്ക​​​​ത്ത, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മു​​​​ൾ​​​​ട്ടാ​​​​ൻ, ലാ​​​​ഹോ​​​​ർ, ധാ​​​​ക്ക).

അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ഡ്രെ​​​​യി​​​​നേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ ചൂ​​​​ടും പെ​​​​ട്ടെ​​​​ന്നു​​​​ള്ള വെ​​​​ള്ള​​​​ക്കെ​​​​ട്ടും ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

Latest News

Corehub Up